
മമ്മിയൂർ ക്ഷേത്രത്തിൽ ദേശീയ സെമിനാർ സമാപിച്ചു.

ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു വന്നിരുന്നു ദേശീയ സെമിനാറിന് സമാപനം കുറിച്ചു. ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് അംഗം കെ.കെ.ഗോവിന്ദ് ദാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് സംസ്കൃതം പ്രൊഫസർ ഡോ. ജസ്റ്റിൽ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

മുതിർന്ന സാമവേ ദാചാര്യൻ കൊടുന്തിരപ്പിള്ളി തിരുവെങ്കിട നാഥ ശർമ്മയെ യോഗത്തിൽ ആദരിച്ചു. സെമിനാറിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ നിർവഹിച്ചു. സെമിനാർ കോ- ഓഡിനേറ്റർ ഡോ. സി.എം നീലകണ്ഠൻ, ക്ഷേത്രം സൂപ്രണ്ട് കെ. ജ്യോതി ശങ്കർ, ഹെഡ് ക്ലാർക്ക് പി. എസ്സ്.ബൈജു, സിനിയർ ക്ലാർക്ക് കെ.ഐ. രാജേഷ് തുടങ്ങിയർ സംസാരിച്ചു.
ഞായറാഴ്ച കാലത്ത് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന വസോർധാരയോടെയും, കലശാഭിഷേകത്തോടെയും ഈ വർഷ ത്തെ മഹാരുദ്രയജ്ഞത്തിന് സമാപനം കുറിക്കും.

