മമ്മിയൂരിൽ പഞ്ചരത്ന കീർത്തനാലാപനം

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിൻ്റെ ഭാഗമായി ഇന്ന് പഞ്ചരത്ന കീർത്തനാലാപനം നടന്നു. രമേശൻ വി പുന്നയൂർക്കുളം, ജഗദീശൻ കെ.വി. പയ്യന്നൂർ, സത്യൻ മേപ്പയൂർ, പ്രകാശ് കുമാർ കെ.എം. ഒറ്റപ്പാലം, ശാകംഭരി കേശവൻ കോട്ടക്കൽ, വാണി എം കേശവൻ കോട്ടക്കൽ, ലേഖ കൃഷ്ണകുമാർ ഗുരുവായൂർ, ജിഷ്ണു വെങ്കിടേശ്വരൻ, വിഷ്ണു വെങ്കിടേശ്വരൻ, ആദിത്യദേവ് ന്നയൂർക്കുളം എന്നിവർ വായ്പാട്ടിലും, വയലിനിൽ രാധിക പരമേശ്വരൻ, ഹരികൃഷ്ണൻ ഗുരുവായൂർ, ഹേമന്ദ് എം വർമ്മ, മൃദംഗം വിഷ്ണു ചിന്താമണി ഹരിറാം, ഗഞ്ചിറ നന്ദകുമാർ എം.കെ. പാലക്കാട് എന്നിവരും പങ്കെടുത്തു.

First Paragraph Rugmini Regency (working)

നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രം നടരാജ മണ്ഡത്തിൽ നടന്നുവന്നിരുന്ന നൃത്ത-സംഗീതോത്സവത്തിൻ്റെ സമാപനം കുറിച്ചു കൊണ്ടാണ് പഞ്ചരത്ന കീർത്തനാലാപനം നടന്നത്. പഞ്ചാരത്‌ന കീർത്തനാലാപനത്തിനു മുൻപായി ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിച്ച നാദസ്വര കച്ചേരിയും നടരാജ മണ്ഡപത്തിൽ അരങ്ങേറി മഹാനവമി ദിവസമായ ഇന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വേദസാര ലളിത സഹസ്രനാമ ലക്ഷാർച്ചനയും, വൈകീട്ട് 6.30 മുതൽ ഗുരുവായൂർ ജിഷ്ണു വെങ്കിടേശ്വരൻ്റെ സംഗീത കച്ചേരിയും അരങ്ങേറി.

Second Paragraph  Amabdi Hadicrafts (working)

ദശമി ദിനമായ നാളെ രാവിലെ നവരാത്രി മണ്ഡപത്തിലെ പ്രത്യേക പൂ ജകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, കെ.ടി. നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തുന്നതാണ്. വൈകിട്ട് കലാമണ്ഡലം ബാലസുബ്രഹ്മണ്യനും, സംഘവും അവതരിപ്പിരുന്ന നളചരിതം രണ്ടാം ദിവസം കഥകളിയോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കും