Above Pot

മമ്മിയൂരിൽ നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾ സമാപിച്ചു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 13 ദിവസമായി നടന്നു വന്നിരുന്ന നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് സമാപനം കുറിച്ചു. പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം അടച്ചിരുന്ന ശ്രീകോവിൽ തുറന്ന് മഹാദേവന് കണി കാണിച്ച ശേഷം പശുക്കുട്ടിയേയും കണി കാണിച്ചു. തുടർന്ന് എണ്ണ കലശാഭിഷേകം, വാകചാർത്ത്, അഭിഷേക പായസ പൂജ ഉഷ പൂജ എന്നിവക്ക് ശേഷം ദ്രവ്യാവർത്തി കലശം ആരംഭിച്ചു. 9 കലശ ക്ഷേത്രങ്ങൾ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരി അഭിഷേകം ചെയ്തു.

First Paragraph  728-90

Second Paragraph (saravana bhavan

അതിനു ശേഷം മഹാബ്രഹ്മ കലശാഭിഷേകം വാദ്യഘോഷത്തോടെ ക്ഷേത്രം ചുറ്റി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മഹാദേവന് മഹാബ്രഹ്മകലശാഭിഷേകം നടത്തിയ ശേഷം താഴിക്കുടത്തിന് കുംഭാഭിഷേകം നടത്തി ഉച്ചപൂജയോടെ നീ കരണ പുനപ്രതിഷ്ഠാ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

നവീകരണ കലശത്തോടനുബന്ധിച്ച് നാഗ കാവിൽ നടത്തിവന്നിരുന്ന നാഗപ്പാട്ടിനും സമാപനം കുറിച്ചു. കലശത്തോടനുബന്ധിച്ച് നടത്തിയ പ്രസാദ ഊട്ടിൽ 2000-ൽ അധികം പേർ പങ്കെടുത്തു. കാലത്ത് 3 മണിക്ക് ആരംഭിച്ച ചടങ്ങുകൾ വൈകീട്ട് 5.30നാണ് അവസാനിച്ചു.