Header 1 = sarovaram
Above Pot

മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ജീവകലശം ശയ്യയിലേക്ക് എഴുന്നെള്ളിച്ചു

ഗുരുവായൂർ : മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ കലശത്തിന്റെ ചടങ്ങുകളുടെ ഭാഗമായി ജീവകലശം ശയ്യയിലേക്ക് എഴുന്നെള്ളിച്ചു. അഗ്രമണ്ഡപത്തിൽ സംഹാരതത്വ ഹോമം, സംഹാര തത്വ കലശപൂജ, കലശയ്യാ മണ്ഡപത്തിൽ കുംഭേശപൂജ തുടങ്ങിയവക്ക് ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ജീവകലശം ശയ്യയിലേക്ക് എഴുന്നെള്ളിച്ചു.

Astrologer

നാളെ രാവിലെ ശയ്യാ മണ്ഡപത്തിൽ അധിവാസം, വിടർത്തി പൂജ മറ്റ് താന്ത്രിക ചടങ്ങുകൾക്ക് ശേഷം ജീവകലശം ശയ്യാ മണ്ഡപത്തിൽ നിന്നും ശ്രീകോവിലേക്ക് എഴുന്നെള്ളിക്കുന്നതും തുടർന്ന് ഉച്ച പൂജക്ക് ശേഷം നെയ്യ് എണ്ണ, വെളിച്ചെണ്ണ എന്നിവ മൂന്ന് ഉരുളികളിലായി നിറച്ച ശേഷം കത്തിച്ച് ശ്രീകോവിൽ അടക്കുന്നതാണ്. രണ്ട് ദിവസം ശേഷം ജൂലായ് 1-ന് കാലത്ത് 3 മണിക്ക് ഭഗവാന് പശുക്കുട്ടിയെ കണിക്കാണിച്ച് ദ്രവ്യാവർത്തി കലശം ആരംഭിക്കുന്നതാണ്. ദ്രവ്യാവർത്തി കലശത്തിനു ശേഷമായിരിക്കും ഉച്ചപൂജ, ദീപാരാധന എന്നിവ. ദ്രവ്യാവർത്തി ചടങ്ങുകളോടെ നവീകരണ ചടങ്ങുകൾക്ക് സമാപനം കുറിക്കും.

Vadasheri Footer