Post Header (woking) vadesheri

മമ്മിയൂരിൽ ദേശീയ സെമിനാറിന് തുടക്കം കുറിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടത്തിവരാറുള്ള ദേശീയ സെമിനാറിന് തുടക്കം കുറിച്ചു.  ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ  കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബിഅനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ സെമിനാറിലെ പ്രബന്ധങ്ങൾ ചേർത്ത് മമ്മിയൂർ ദേവസ്വം പ്രസിദ്ധീകരിച്ച സംഗീതസുധ എന്ന പുസ്തകം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രകാശനം ചെയ്തു.

Second Paragraph  Rugmini (working)

സെമിനാർ കോ ഓർഡിനേറ്റർ ഡോ. സി .എം . നീല കണ്ഠൻ, വേദഗവേഷണ കേന്ദ്രം വടക്കേ മഠം ബ്രഹ്മസ്വം, തൃശൂർ അദ്ധ്യക്ഷകൻ ഡോ. ഹ്യൂഗോ ഡേവിഡ്, ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ.പി. നാരായണൻ നമ്പൂതിരി, കാലടി ശങ്കരാചാര്യ യൂണി വേഴ്‌സിറ്റി പ്രൊഫസർ ഡോ. കെ എ രവീന്ദ്രൻ, കെ. ജ്യോതി ശങ്കർ, വി.തുളസി ദാസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്നുള്ള രണ്ട് ദിവസങ്ങളിലും വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.