Post Header (woking) vadesheri

മമ്മിയൂരിൽ ചെമ്പോല മേയൽ ആരംഭിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തിയുടെ ഭാഗമായുള്ള ചുറ്റമ്പലം ചെമ്പോല മേയൽ പ്രവർത്തി അവസാനഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. കൃഷ്ണശിലയിൽ തീർത്ത ചുറ്റമ്പലത്തിൻ്റെ നിർമ്മാണതിന് ശേഷം തേക്കിൽ നിർമ്മിച്ച മേൽകൂരയിൽ ചെമ്പോല മേയുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. നവംബർ മാസത്തോടെ ക്ഷേത്ര ചുറ്റമ്പലത്തിൻ്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ അറിയിച്ചു.

Ambiswami restaurant

നവീകരണത്തിൻ്റെ ഭാഗമായി ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ച ഉപദേവൻമാരുടെ പ്രതിഷ്ഠ പുതിയ ശ്രീകോവിലുകളിലേക്ക് മാറ്റുന്ന ചടങ്ങുകൾ ഈ മാസം 24 മുതൽ ക്ഷേത്രം തന്ത്രി  ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കുന്നതാണ്.

ഏകദേശം 10 കോടി രൂപ ചിലവിൽ ഭക്തജനപങ്കാളിത്തതോടെയാണ് ക്ഷേത്രത്തിൻ്റെ ചുറ്റമ്പല നവീകർന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നത്.

Second Paragraph  Rugmini (working)