Above Pot

മമ്മിയൂർ നവരാത്രി നൃത്ത-സംഗീതോത്സവത്തിന് തുടക്കം കുറിച്ചു

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തുടക്കം കുറിച്ചു. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരുന്ന നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാര പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി.കെ. രാജമണിക്ക് സമ്മാനിക്കലും മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ മുരളി നിർവഹിച്ചു

First Paragraph  728-90

Second Paragraph (saravana bhavan

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. ഹരിഹര കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലബാർ ദേവസ്വം കമ്മീണർ ടി.സി. ബിജു മുഖ്യാതിത്ഥിയായി. മണ്ണൂർ രാജകുമാരനുണ്ണി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ രേണുക ശങ്കർ, എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ , മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ.ഗോവിന്ദ് ദാസ്, അവാർഡ് നിർണയ കമ്മിറ്റി അംഗം വി.പി. ഉണ്ണികൃഷ്ണൻ, പി.എസ്. ബൈജു തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പുരസ്കാര ജേതാവ് ഗുരുവായൂർ ജി.കെ. രാജാമണിയുടെ വയലിൻ കച്ചേരിയും ഉണ്ടായി. കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗം വായിച്ചു. വൈകിട്ട് രമണബാലചന്ദ്രൻ്റെ വീണ കച്ചേരിയും നടന്നു. തുടർന്നുളള ദിവസങ്ങളിൽ പ്രശസ്ത സംഗീതജ്ഞരുടെ സംഗീത കച്ചേരിയും നൃത്ത-നൃത്യങ്ങളും, കാലത്ത് സരസ്വതി വന്ദനവും, സംഗീതാർച്ചനയും ഉണ്ടായിരിക്കും.