Header 1 vadesheri (working)

മമ്മിയൂർ ക്ഷേത്രത്തിൽ നവരാത്രി നൃത്ത-സംഗീതോത്സവം.

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടന്നുവരാറുള്ള നൃത്ത- സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി നിർവ്വഹിച്ചു. പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ സ്മ രണാർത്ഥം ദേവസ്വം എല്ലാ വർഷവും നൽകി വരാറുള്ള പുരസ്കാരം പ്രശസ്ത കവിയും, പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി ക്ക് മുൻ ഗവ.ചീഫ് സെക്രട്ടറിയും, മലയാളം സർവ്വകലാശാല വൈസ് ചാൻസലറുമായ കെ.ജയകുമാർ നൽകി.

First Paragraph Rugmini Regency (working)

മമ്മിയൂർ ക്ഷേത്ര നടരാജ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റി ബോർഡ് മെമ്പർ പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസി: കമ്മീഷണർ പി.ടി. വിജയി, എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു , മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ മ്മിറ്റി മെമ്പർ ആർ.ജയകുമാർ. പാരമ്പര്യ ട്രസ്റ്റിയുടെ പ്രതിധിനി രവിന്ദ്രവർമ്മ രാജ , പുരസ്കാര നിർണ്ണയ കമ്മിറ്റി അംഗങ്ങളായ ജി.കെ.ഹരിഹര കൃഷ്ണൻ, കെ.കെ.ഗോവിന്ദ് ദാസ്, ജീവനക്കാരുടെ പ്രതിനിധി വി. തുളസിദാസ് തുടങ്ങിയവർ സംസാരിച്ചു. വി.പി.ഉണ്ണികൃഷ്ണൻ പുരസ്കാര ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് ഡോ. എ. അനന്തപത്മനാഭന്റെ വീണകച്ചേരി അരങ്ങേറി. നവരാത്രി ദിവസങ്ങളിൽ കാലത്ത് സരസ്വതീ വന്ദനം, ഏഴുമുതൽ സംഗീതാർച്ചന, വൈകീട്ട് 4.30 മുതൽ നൃത്താഞ്‌ജലി, 7 മുതൽ പ്രശസ്തരായ സംഗീതജ്ഞരുടെ സംഗീത കച്ചേരിയും ഉണ്ടായിരിക്കുന്നതാണ്.
മഹാനവമി ദിവസമായ ഒക്ടോബർ 23-ന് കാലത്ത് കാലത്ത് 8 മുതൽ ഗുരുവായൂർ മുരളിയുടെ നാദസ്വര കച്ചേരി, പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനവും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും ഉണ്ടായിരിക്കും.

ഒക്ടോബർ 24-ന് വിജയദശമി ദിവസം രാവിലെ സരസ്വതി മണ്ഡപത്തിലെ പൂജകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിക്കും.