Post Header (woking) vadesheri

മമ്മിയൂര്‍ നവരാത്രി മഹോത്സവത്തിന് സമാപനമായി

Above Post Pazhidam (working)

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ 10 ദിവസങ്ങളായി നടന്നു കൊണ്ടിരുന്ന നവരാത്രി മഹോത്സവത്തിന് സമാപ്തി കുറിച്ചു. നവരാത്രി മണ്ഡപത്തില്‍ കാലത്ത് മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരി പൂജ നടത്തിയ ശേഷം പൂജക്ക് വെച്ച പുസ്തകങ്ങള്‍ വിതരണം ചെയ്തു. മേല്‍ശാന്തിമാരായ ശ്രീരുദ്രന്‍ നമ്പൂതിരി, മുരളി നമ്പൂതിരി തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി. നൂറിലധികം കുട്ടികള്‍ ആദ്യാക്ഷരം കുറിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു.

Ambiswami restaurant

വൈകീട്ട് ക്ഷേത്രം നടരാജ മണ്ഡപത്തില്‍ സദനം കൃഷ്ണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ബാലി വിജയം കഥകളി അരങ്ങേറും നവരാത്രി ദിവസങ്ങളില്‍ സരസ്വതീദേവിയെ തൊഴുന്നതിനും, നടരാജ മണ്ഡപത്തില്‍ നടന്നിരുന്ന പരിപാടികള്‍ ദര്‍ശിക്കാനും ഭക്തജനങ്ങളുടെ വന്‍ തിരക്ക് അനുവഭവപ്പെട്ടു.