മമ്മിയൂർ- മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ നിർമ്മിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച

ഗുരുവായൂർ : മമ്മിയൂർ മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ പുതുതായി നിർമ്മിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.എ. ലോകനാഥൻ,വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മമ്മിയൂർ അത്താണി സെന്ററിലാണ് 70 ലക്ഷം രൂപ ചിലവിട്ട് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. നാല് സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കും. കുടുംബസംഗമം, ഗാനമേള, സ്റ്റേഹ വിരുന്ന് എന്നിവയുമുണ്ടാകും. ഗുരുവായൂർ നഗരസഭാധ്യക്ഷ വി.എസ്. രേവതി, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ എന്നിവർ ഉപഹാര സമർപ്പണം നിർവ്വഹിക്കും. അസോസിയേഷൻ സെക്രട്ടറി സി.വി.ഗിരീഷ് കുമാർ, ചെയർമാൻ ആന്റോ തോമസ്, സി പി വർഗീസ് ,സി എഫ് റോബർട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Astrologer