Above Pot

മമ്മിയൂർ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ജനുവരി 1 മുതൽ

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ജനുവരി ഒന്ന് മുതൽ 11 വരെ മഹാരുദ്രയജ്ഞം നടക്കും. തുടർച്ചയായി മൂന്ന് അതിരുദ്ര മഹായജ്ഞത്തിന് വേദിയായ കേരളത്തിലെ ഏക ക്ഷേത്രമാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം.

First Paragraph  728-90


മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ യജ്ഞശാലയിൽ കേരളത്തിലെ പ്രശസ്‌ത വേദ പണ്ഡിതന്മാർ 11 വെള്ളി കലശങ്ങളിൽ പാൽ, തൈര്, അഷ്ടഗന്ധജലം, ഇളനീർ, ചെറുനാരങ്ങനീര്, കരിമ്പിൻ നീര് നല്ലെണ്ണ, തേൻ, നെയ്യ്,പഞ്ചഗവ്യം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവ കലശങ്ങളിലേക്ക് ആവഹിക്കും.

Second Paragraph (saravana bhavan

ഉഷഃപൂജക്കു ശേഷം ജീവകലശങ്ങൾ ശ്രീ മഹാദേവന് അഭിഷേകം ചെയ്യും.
മഹാവിഷ്ണു‌വിനും, ഭഗവതിക്കും നവകാഭിഷേകവും, കാലത്ത് നാഗപ്പാട്ട്, നാവോർപ്പാട്ട് വൈകീട്ട് പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ സർപ്പബലി എന്നിവയും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മുറഹോമം- സുകൃതഹോമം മഹാരുദ്രയജ്ഞത്തോടൊപ്പം ഏഴ് ദിവസങ്ങളിലായി നടക്കും.

ക്ഷേത്ര സംഗീതം എന്ന വിഷയത്തെ ആസ്പദമാക്കി ജനുവരി 08, 09, 10 തിയ്യതികളിൽ രാവിലെ 10 മുതൽ അഞ്ച് വരെ കൈലാസം ഓഡിറ്റോറിയത്തിൽ സെമിനാർ ഉണ്ട്. യജ്ഞത്തോടനുബന്ധിച്ച് എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും. ദേവസ്വത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള ‘സഹായ ഹസ്‌തം-ചികി ത്സാസഹായ നിധി’ വഴി 20,000 വീതം 20 പേർക്ക് ഡിസംബർ 31ന് വൈകീട്ട് ആറിന് വിതരണം ചെയ്യും.

മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്യും.
വാർത്ത സമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, മെമ്പർമാരായ കെ.കെ. വിശ്വനാഥൻ, എക്‌സിക്യൂട്ടീവ് ഓഫീസർ എൻ. ഷാജി എന്നിവർ പങ്കെടുത്തു.