Header 1 = sarovaram
Above Pot

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യ മഹാരുദ്രയജ്ഞം 2023 ജനുവരി 1 മുതൽ 11 ദിവസങ്ങളിലായി അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .


ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറായക്കിയ യജ്ഞശാലയിൽ കേരളത്തിലെ പ്രശസ്ത വേദ പണ്ഡിതന്മാർ 11 വെള്ളി കലശങ്ങളിൽ പാൽ, തൈര്, അഷ്ടഗന്ധജലം, ഇളനീർ, ചെറുനാരങ്ങനീര്, കരിമ്പിൻ നീര്, നല്ലെണ്ണ, തേൻ, നെയ്യ്,പഞ്ചഗവ്യം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവ കലശങ്ങളിലേക്ക് ആവഹിക്കും . രാവിലെ ഉഷഃപൂജയ്ക്കു ശേഷം ഈ ജീവകല ശങ്ങളെ ശ്രീ മഹാദേവന് അഭിഷേകം ചെയ്യും.

Astrologer

ഇതോടനുബന്ധിച്ച് ശ്രീ മഹാവിഷ്ണുവിനും, ഗണപതി, അയ്യപ്പൻ, സുബ്രഹ്മ ണ്യൻ, ഭഗവതി എന്നീ ഉപദേവന്മാർക്കു് നവകാഭിഷേകവും, വൈകീട്ട് നാഗങ്ങൾക്ക് നാഗപ്പാട്ട്, പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂ തിരിപ്പാടിന്റെ കാർമികത്വത്തിൽ സർപ്പബലി എന്നിവയും ഉണ്ടാകും. ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മുറഹോമം- സുകൃതഹോമം മഹാരുദ്രയ യജ്ഞത്തിന് അവസാന 7 ദിവസങ്ങളിലായി നടത്തുന്നതാണ്.


മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി ജനുവരി 9,10,11 തിയ്യതികളിൽ നടക്കുന്ന ചുമർ ചിത്രവും പ്രതിമാ നിർമ്മാണവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാൽ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും . ജനവരി 11 ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എല്ലാ വർഷവും മമ്മിയൂർ ദേവസ്വം നൽകി വരുന്ന പ്രശസ്ത ചുമർച്ചിത്ര കാലചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുര സ്കാരം പ്രശസ്ത നാദസ്വര വിദ്വാൻ ഗുരുവായൂർ മുരളിക്ക് നൽകും .

ഇതിനോടനുബന്ധിച്ച് എല്ലാ ദിവസവും വിവിധ കലാപരിപാടികളും ഭക്തർക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.
ട്രസ്റ്റി ബോർഡ് ചെയർമാൻ ജി. കെ. പ്രകാശൻ, മെമ്പർമാരായ കെ.കെ. ഗോവിന്ദ് ദാസ്, പി.സുനിൽ കുമാർ, എക്സിക്യൂട്ടീവ് ഓഫിസർ പി.ടി. വിജയി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer