Header 1 = sarovaram
Above Pot

മമ്മിയൂർ ക്ഷേത്രത്തിൽ ജൂലൈ ഒന്നിന് ദ്രവ്യാവർത്തി കലശാഭിഷേകം

ഗുരുവായൂർ ർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 12 ദിവസമായി നടന്നു വരുന്ന നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് നാളെ (ജൂലൈ ഒന്ന് )നടക്കുന്ന ദ്രവ്യാവർത്തി കലശത്തോടെ സമാപനം കുറിക്കും. ഇന്ന് രാവിലെ 3 മണിക്ക് നടന്ന തുറന്ന് മണ്ഡ സംസ്കാരം, ദ്ര്യാവർത്തി പത്മോ ല്ലേഖനം, ചതുർത്ഥ ബ്രഹ്മകലശ, തത്വകലശപൂജ, ദ്രവ്യാവർത്തി പരാകലശപൂജ എന്നിക്ക് ശേഷം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നാടയ്ക്കൽ പത്മം ഇട് ഉച്ച പൂജ നടത്തി.

Astrologer

നാളെ രാവിലെ 3 മണിക്ക് ക്ഷേത്ര നട തുറക്കുന്നതും കണി കാണൽ , എണ്ണ കലശാഭിഷേകം, വാകച്ചാർത്ത്, തത്വകലശാഭിഷേകം എന്നിവക്ക് ശേഷം ദ്രവ്യാവർത്തി കലശം ആരംഭിക്കുന്നതാണ്. ദ്രവ്യാവർത്തി മഹാകലശത്തിൽ ഒരു പ്രധാന ബ്രഹ്മകലശവും അതിന് 24 ഖണ്ഡ ബ്രഹ്മകലശവും ശേഷം 83 പരികലശങ്ങളും അടങ്ങുന്നു. അപ്രകാരം 9 വീതം കലശ ക്ഷേത്രങ്ങൾ ഉക്കൊണ്ടതാണ് ദ്രവ്യാവർത്തികലശം . പാദ്യം, അർഘ്യം, ഗവ്യം, നെയ്യ്, തൈര്, തേൻ, പാൽ, ചൂടു വെള്ളം, കഷായം, മാർജനം, ഫലം, യവം, രത്നം, ലോഹം, കുശ, ഗന്ധം, പുഷ്പം, ഉപമാനം, ധാത്രി, അക്ഷതം, കേരജലം, കരിമ്പിൻ നീര്,തണ്ടു ജലം, എന്നിവയാണ് 24 ശ്രേഷ്ഠ ദ്രവ്യങ്ങൾ .

ഇവ യഥാക്രമം ദേവന് അഭിഷേകം ചെയ്യുക വഴി ബിംബ ചൈതന്യം അതിന്റെ പൂർണ്ണതയിൽ എത്തും. ദ്രവ്യാവർത്തി കലശത്തിനു ശേഷം ഉച്ചപൂജ, ദീപാരാധന, അത്താഴ പൂജ എന്നിവ ഉണ്ടായിരിക്കും

Vadasheri Footer