Post Header (woking) vadesheri

മമ്മിയൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ സംഗമം 27ന്.

Above Post Pazhidam (working)

ചാവക്കാട് : മമ്മിയൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27ന് 23- മത് സ്നേഹ സംഗമം വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 9.30ന് മമ്മിയൂർ ഉണ്ണി മാസ്റ്റർ നഗറിൽ നടക്കുന്ന സ്നേഹ സംഗമം വി എം സുധീരൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ എ പ്ലസ് നേടിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്ക് കെ. കരുണാകരൻ സ്മാരക ഗോൾഡ് മെഡൽ വിതരണവും അദ്ദേഹംനിർവഹിക്കും.

Arya bhavan inner

Second Paragraph  Sarovaram(working)

സംഘാടകസമിതി ചെയർമാൻ പി.വി ബദറുദ്ദീൻ അധ്യക്ഷതവഹിക്കും. മലപ്പുറം ജില്ലാ കമ്മിറ്റി യുഡിഎഫ് ചെയർമാൻ പി ടി അജയ് മോഹൻ ഓണപുടവ വിതരണം നിർവഹിക്കും. ശിവജി ഗുരുവായൂർ മുഖ്യാതിഥിയാകും. പൂക്കള മത്സരവും ഉച്ചയ്ക്ക് ഭക്ഷണവും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

തുടർന്ന് ഉച്ചതിരിഞ്ഞ് നാലിന് നടക്കുന്ന സമാപന സമ്മേളനം ടി.എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. അദ്ദേഹം അവാർഡ് ദാനവും നിർവഹിക്കും. മുൻ എംഎൽഎ ടിവി ചന്ദ്രമോഹൻ ഓണക്കിറ്റ് വിതരണം നിർവഹിക്കും. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സോയാ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. സംഘാടക സമിതി ഭാരവാഹികളായ പി. വി. ബദറുദ്ദീൻ,സൈസൺ മാറോക്കി,ബേബി ഫ്രാൻസിസ്, വർഗീസ് പനക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.