Header 1 vadesheri (working)

തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജിയെ അനുസ്മരിച്ചു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ: തൊഴിയൂർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന മാളിയേക്കൽ മൊയ്തുട്ടി ഹാജി അനുസ്മരണവും അനുമോദന സദസ്സും കെ പി സി സി ജനറൽ സെക്രട്ടറി ഒ അബ്ദുറഹിമാൻ കുട്ടി ഉൽഘാടനം ചെയ്തു.

Second Paragraph  Amabdi Hadicrafts (working)

തൻ്റെ രാഷ്ട്രീയ വ്യക്തി ജീവിതത്തിൽ മുഴുവൻ സമയവും സത്യസന്ധതയും വിനയവും കാത്തു സൂക്ഷിച്ച മഹത് വ്യക്തിത്വം ആയിരുന്നു ഹാജിയുടേത് എന്നും സേവന രംഗത്ത് അദ്ദേഹത്തെ പുതിയ തലമുറക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണെന്നും, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തുടങ്ങി വച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യത്തീംഖാന എന്നിവ ജില്ലയിൽ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് സൃഷ്ടിച്ച മാറ്റം വിലമതിക്കാനാവത്തതാണ് എന്നും അദ്ദേഹം അനുസ്മരിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി.ഡൽഹിയിൽ കർഷകസമരത്തിൽ പങ്കെടുത്ത വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് റഹീസ്, ഐ സി എ കോളേജ് യു യു സി സുൽഫിക്കർ അലി തുടങ്ങിയവരെയും, മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും, ഗവൺമെൻ്റ് തലത്തിൽ പരിശീലനം നേടിയ സിവൽ ഡിഫൻസ് സന്നദ്ധ സേവകരെയും ആദരിച്ചു.

വടക്കേകാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസലുൽ അലി, ഗുരുവായൂർ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, .എൻ എം കെ നബീൽ, ഗോപപ്രതാപൻ, ,കെ പി എ റഷീദ്, ജലീൽ പൂക്കോട്, ഷാജി പൂക്കോട് തുടങ്ങിയവർ സംസാരിച്ചു.മൊയ്തുട്ടി ഹാജി തുടങ്ങി വച്ച സേവന പ്രവർത്തനങ്ങൾ തുടരുന്നതിന് വേണ്ടി രൂപീകരിച്ച തൊഴിയൂർ കൾച്ചറൽ ഫൗണ്ടേഷന് ഈ യോഗത്തിൽ വച്ച് തുടക്കം കുറിച്ചു. ആലിക്കുട്ടി വലിയകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ചെയർമാൻ നസീർ മാളിയേക്കൽ സ്വാഗതം പറയുകയും കൺവീനർ ബഷീർ നമ്പിടിവീട്ടിൽ നന്ദിയും പറഞ്ഞു