ഗുരുവായൂരിലെ മാലിന്യ പ്രശനത്തിനും ,ഗതാഗത കുരുക്കിനും അടിയന്തിര പരിഹാരം കാണണം : മാനവ സംസ്കൃതി.
ഗുരുവായൂർ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര നഗരിയായ ഗുരുവായൂരിലെ മാലിന്യ പ്രശ്നം പരിഹരിക്കാനും, ഗതാഗത കുരുക്ക് ഒഴിവാക്കാനും ബന്ധപ്പെട്ടവരുടെ അടിയന്തിര നടപടിയുണ്ടാകണമെന്ന് മാനവ സംസ്കൃതി ചാവക്കാട് താലൂക്ക് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. പ്രതിവർഷം ലക്ഷക്കണക്കിന് ജനങ്ങൾ വന്നു പോകുന്ന ക്ഷേത്ര നഗരിയിലെ മാലിന്യ വിഷയം പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്നും, വിഷയത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂർ ബ്രഹ്മപുത്ര ഹാളിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ അനിൽ അക്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സുനിൽ ലാലൂർ, താലൂക്ക് ചെയർമാൻ ഇർഷാദ് കെ.ചേറ്റുവ, സെക്രട്ടറി അഡ്വാ.ഷീജ സന്ദീപ് എന്നിവർ പ്രസംഗിച്ചു.
ചാവക്കാട് താലൂക്ക് സമിതി ഭാരവാഹികളായി ഇർഷാദ് കെ. ചേറ്റുവ (ചെയർമാൻ), രേണുക മേനോൻ (വൈസ് ചെയർമാൻ), അഡ്വ.ഷീജ സന്ദീപ് (ജനറൽ സെക്രട്ടറി) സി.എസ്.സൂരജ് (ജോ.സെക്രട്ടറി), എ.കെ സതീഷ് കുമാർ ( ട്രഷറർ) നളിനാക്ഷൻ ഇരട്ടപ്പുഴ (സംസ്ഥാന സമിതി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ കൗൺസിൽ അംഗങ്ങളായി ശശി വാറണാട്ട്, കെ.പി.എ റഷീദ്, എൻ.ആർ അജിത്ത് പ്രസാദ്, കെ.വി സിജിത്ത് വാടാനപ്പള്ളി, രവീന്ദ്രൻ തറമേൽ എന്നിവരേയും നിയോഗിച്ചു.