Post Header (woking) vadesheri

മലബാർ രാമൻ നായർ സ്മാരക പുരസ്‌കാര ദാനം 29ന്.

Above Post Pazhidam (working)

ഗുരുവായൂർ  : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും മലബാർ രാമൻ നായർ സ്മാരക പുരസ്കാരദാനവും ജൂൺ 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Arya bhavan inner

മണലൂർ തുള്ളൽ കളരിയുടെ നേതൃത്വത്തിൽ മികച്ച ഓട്ടൻതുള്ളൽ കലാകാരന് നൽകുന്ന പതിമൂന്നാമത് മലബാർ രാമൻ നായർ സ്മാരക പുരസ്കാരം കരിവെള്ളൂർ രത്ന കുമാറിനും കലാമണ്ഡലം ഗോവിന്ദൻകുട്ടി സ്മൃതി പുരസ്കാരം മണ്ണാർക്കാട് അനീഷിനും നൽകും. ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ രുക്മണി റീജൻസിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പുരസ്കാരങ്ങൾ സമർപ്പിക്കും. കവി കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. അധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുന്ന പൈതൃകം നിർവാഹസമിതി അംഗം കെ. സതീഷ് ബാബുവിനെയും യോഗാചാര്യ സംഗീത ആർ.കുറുപ്പിനെയും ആദരിക്കും. ചടങ്ങിൽ സാത്വിക്കിന്റെ ഓട്ടൻതുള്ളൽ അരങ്ങേറും. മണലൂർ തുള്ളൽ കളരി ഡയറക്ടർ മണലൂർ ഗോപിനാഥ്, പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്,സെക്രട്ടറി മധു കെ നായർ, ട്രഷറർ കെ. കെ. വേലായുധൻ,വൈശ്രവണത്ത് നാരായണൻ നമ്പൂതിരി,എ. കെ. ദിവാകരൻ, കെ. മോഹനകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Sarovaram(working)