Header 1 vadesheri (working)

മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം കടന്നുകളഞ്ഞ വീട്ടമ്മയും, യുവാവും അറസ്റ്റിൽ

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ: മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞ വീട്ടമ്മ അറസ്റ്റിൽ. ഇവരോടൊപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. തൈക്കാട് പണിക്കവീട്ടിൽ തെസ്നി (26)യെയും ഇവരോടൊപ്പമുണ്ടായിരുന്ന ആനത്താവളത്തിന് സമീപം നാലകത്ത് നിഷാദിനെ(28)യുമാണ് ഗുരുവായൂർ (കണ്ടാണശ്ശേരി) പൊലീസ് അറസ്റ്റ് ചെയ്തത്.

Second Paragraph  Amabdi Hadicrafts (working)

രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് തെസ്നി കടന്നുകളഞ്ഞതായാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. ഗുരുവായൂർ സി.ഐ മോഹൻദാസ്, എസ്.ഐ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്റിമാൻഡ് ചെയ്തു.