Post Header (woking) vadesheri

മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.

Above Post Pazhidam (working)

കൊല്ലം: കടപ്പാക്കടയിൽ മകനെ വെട്ടി കൊലപ്പെടുത്തി പിതാവ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. അക്ഷയ നാഗർ സ്വദേശി വിഷ്ണു എസ്.പിള്ളയാണ് കൊല്ലപ്പെട്ടത്. പിതാവ് അഭിഭാഷകനായ ശ്രീനിവാസൻ പിള്ളയെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.ശനിയാഴ്ച രാവിലെയാണ് ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. വിഷ്ണു എസ്.പിള്ളയ്ക്ക് ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉള്ളതായും പോലീസ് പറയുന്നു.

Ambiswami restaurant

വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്തിയ നിലയിലും ശ്രീനിവാസൻ പിള്ളയ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ശ്രീനിവാസൻ പിള്ളയും ഭാര്യയും മകൻ വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടിൽ താമസ്സിക്കുന്നത്. വിഷ്ണുവിൻ്റെ അമ്മ രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് താമസ്സിക്കുന്ന മകളുടെ വിട്ടിൽ പോയിരുന്നുവെന്നാണ് അറിവ്.ഇന്ന് രാവിലെ ഇവർ തിരിച്ചെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീനിവാസൻ പിള്ളയേയും മകൻ വിഷ്ണു എസ്.പിള്ളയേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിഭാഷകനായ ശ്രീനിവാസൻ പിള്ള കഴിഞ്ഞ 10 വർഷത്തോളമായി പ്രാക്ടീസ് ചെയ്തിരുന്നില്ല. വീടിന് പുറത്ത് ട്യുഷൻ സെൻ്ററുകളുടേയും നിർമ്മാണ കമ്പനികളുടേയും ഹോട്ടൽ സർവീസിൻ്റെയുമൊക്കെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും ശരിക്കുമുള്ള സ്ഥാപനങ്ങളില്ലന്നും മകൻ്റെ സന്തോഷത്തിനു വേണ്ടി പിതാവ് വെറുതെ സ്ഥാപിച്ചിരിക്കുന്നതാണെന്നും നാട്ടുകാർ പറയുന്നു.

Second Paragraph  Rugmini (working)

വിഷ്ണു രണ്ടു തവണ വിവാഹം കഴിച്ചിരുന്നതായും രണ്ടും നീയമപരമായി വേർപിരിഞ്ഞിതായും പറയുന്നു.ഒരിക്കൽ വിഷ്ണു വീടിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി കാലൊടിഞ്ഞിരുന്നതായും വീട്ടിൽ കാണാൻ എത്തിയവരോടൊക്കെ വിഷ്ണു ഇക്കാര്യം അഭിമാനത്തോടെ പറഞ്ഞിരുന്നതായും കോർപ്പറേഷൻ കൗൺസിലറും പരിസരവാസികളും പറയുന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.