Header 1 vadesheri (working)

മഹരാഷ്ട്രയിൽ പാലത്തിൽ നിന്ന് ബസ് ഒഴുകി പോയി , നാലു പേര്‍ മരിച്ചു.

Above Post Pazhidam (working)

മുംബൈ: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലൊഴുകി പോയി. മഹാരാഷ്ട്രയിലെ യവാത്മലില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന നാലു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നദിയില്‍ ഒഴുകിപ്പോയത്. നന്തേഡില്‍ നിന്ന് നാഗ്പുരിലേക്ക് പോകുന്ന ബസായിരുന്നു ഇത്.

First Paragraph Rugmini Regency (working)

മുന്നറിയിപ്പ് അവഗണിച്ചാണ് ബസ് പാലം മുറിച്ചുകടക്കുന്നതിനായി മുന്നോട്ട് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പാലത്തില്‍ കയറി കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ ശക്തമായ ഒഴുക്കില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളത്തിലേക്ക് മറിഞ്ഞ് ഒഴുകി പോവുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

ഉച്ചയോടെ രക്ഷപ്രവര്‍ത്തകര്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും രണ്ട് യാത്രക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ബസിലെ മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയിരുന്നു. എട്ടു പേരായരുന്നു ബസിലുണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.