Header 1 = sarovaram
Above Pot

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

പുണെ : മഹാരാഷ്ട്ര റായ്ഗഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം. 25 പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.പൂണെ -റായ്ഗഡ് അതിർത്തിക്ക് സമീപം ഖോപോളി മേഖലയിൽ പുലർച്ചെ നാലരക്കാണ് അപകടമുണ്ടായത്. പൂണെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്നു ബസ്. ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. മുബൈയിൽ നിന്നും 70 കിലോമീറ്റർ ദൂരെയാണ് അപകടം നടന്നത് ,

മുംബൈ ഗോരേഗാവിൽ നിന്നുള്ള ഭജൻ സംഘമായ ‘ബാജി പ്രഭു വാടക് ഗ്രൂപ്പിന്റെ’ അംഗങ്ങളാണ് ബസിൽ ഉണ്ടായിരുന്നത്. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് ഏരിയയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഗോരേഗാവിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ശനിയാഴ്ച പുലർച്ചെ 1 മണിയോടെ സംഘം പുറപ്പെട്ടിരുന്നു “
പരിക്കേറ്റവരും മരിച്ചവരും മുംബൈയിലെ സിയോൺ, ഗോരേഗാവ്, അയൽപക്കത്തെ പാൽഘർ ജില്ലയിലെ വിരാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് റായ്ഗഡ് പോലീസ് സൂപ്രണ്ട് (എസ്പി) സോമനാഥ് ഗാർഗെ പറഞ്ഞു.

Astrologer

പരിക്കേറ്റവരെ ഖോപോളി റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Vadasheri Footer