Header 1 vadesheri (working)

മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ല:ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി : മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഫംഗസ് മാത്രമെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരി കേസില്‍ അറസ്റ്റിലായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഷെഡ്യൂളില്‍ ഉള്പ്പെടുന്ന ലഹരിപദാര്ഥഫമല്ല മാജിക് മഷ്‌റൂം എന്നാണ് കോടതി വ്യക്തമാക്കിയത്.

First Paragraph Rugmini Regency (working)

സയീദി മൊസ്‌ദേ ഇഹ്‌സാനും കര്ണാടക സര്ക്കാ രും തമ്മിലുള്ള കേസിലെ കര്ണാ‍ടക ഹൈക്കോടതിയുയെയും എസ് മോഹനും തമിഴ്‌നാട് സര്ക്കാരും തമ്മിലുള്ള കേസിലെ മദ്രാസ് ഹൈക്കോടതിയുടെയും വിധികള്‍ പരാമര്ശി‍ച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ലഹരി കേസില്‍ 90 ദിവസമായി ജയിലില്‍ കഴിയുന്ന കര്ണാടക സ്വദേശിയുടെ കേസ് പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. 2024 ഒക്ടോബറിലാണ് കേസില്‍ പ്രതി അറസ്റ്റിലായത്

Second Paragraph  Amabdi Hadicrafts (working)