Post Header (woking) vadesheri

മാധ്യമ പ്രവർത്തകക്ക് നേരെ കയ്യേറ്റ ശ്രമം ആറു പേർ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്  : കടപ്പുറം മുനക്കകടവിൽ കടൽ ക്ഷോഭം  റിപ്പോർട്ട്‌ ചെയ്യാൻ പോയ വനിതാ മാധ്യമ പ്രവർത്തക കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ.

Ambiswami restaurant

കടപ്പുറം മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ  മുഹമ്മദ് റാഫി,61 പോക്കാക്കില്ലത്ത് വീട്ടിൽ  ഹുസൈൻ,37 പടിഞ്ഞാറേ പുരക്കൽ  ഷാനവാസ്,43കറുത്ത വീട്ടിൽ  ശിഹാബ് 40 പുതുവീട്ടിൽ  ഷാഹുൽഹമീദ്,63 പൊന്നാക്കാരൻ വീട്ടിൽ  മുഹമ്മദാലി 54എന്നിവരെയാണ് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.വി വിമലിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കടപ്പുറം മുനക്കക്കടവിൽ വെച്ചായിരുന്നു സംഭവം.കടൽക്ഷോഭം വാർത്ത റിപോർട്ട് ചെയ്യാനെത്തിയ പാർവ്വതി കടൽക്ഷോഭ ദൃശ്യം ഫോണിൽ പകർത്തുന്നതിനിടയിൽ ഒരു സംഘം ദൃശ്യം പകർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു ഭീഷണി മുഴക്കുകയായിരുന്നു.പിന്നീട് സംഘം ഫോൺ തട്ടിയെടുത്തു.ഏറെനേരത്തിനുശേഷം നാട്ടുകാരിൽ ചിലർ ഇടപെട്ടാണ് ഫോൺ തിരികെ വാങ്ങി നൽകിയത്.

Second Paragraph  Rugmini (working)

വിവരമറിഞ്ഞ് ചാവക്കാട് പോലീസും സ്ഥലത്തെത്തുകയും പാർവതിയുടെ പരാതിയിൽ പത്തോളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ് പേർ അറസ്റ്റിലായത്.

വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമത്തിൽ മേഖലയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്

Third paragraph