ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ സംസ്ഥാനതല മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : സംസ്ഥാനത്തെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്കും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഗുരുവായൂര്‍ പ്രസ് ഫോറം ഏര്‍പ്പെടുത്തിയിട്ടുള്ള സുരേഷ് വാരിയര്‍ സ്മാരക സംസ്ഥാനതല മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കും പ്രാദേശിക ചാനലുകളില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്. 10,000 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പത്ര- ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ രണ്ട് കോപ്പി സഹിതം ഏപ്രില്‍ 20നകം പ്രസിഡന്റ്, പ്രസ് ഫോറം, മഞ്ജുളാല്‍ ഷോപ്പിംഗ് കോംപ്ലക്സ്, കിഴക്കേ നട , ഗുരുവായൂര്‍ 680 101 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍ : 9847947630. മെയ് മാസത്തില്‍ നടക്കുന്ന സുരേഷ് വാരിയര്‍ അനുസ്മരണത്തില്‍ പുരസ്‌കാരം നല്‍കുമെന്ന് പ്രസ് ഫോറം പ്രസിഡന്റ് പി.കെ. രാജേഷ് ബാബു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.