Post Header (woking) vadesheri

വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ കള്ള കേസുകളിൽ അകപ്പെടുന്നു. വി.ഡി. സതീശൻ.

Above Post Pazhidam (working)

ഗുരുവായൂർ : വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ള കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമപ്രവർത്തനം മാറി. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് സാഹചര്യം സുഷ്ടിക്കുന്നതിൽ രാജ്യം ഏറെ പുറകോട്ട് പോയതായും ചൂണ്ടിക്കാട്ടി.

Ambiswami restaurant


ഗുരുവായൂർ പ്രസ് ഫോറം ഏർപ്പടുത്തിയ സുരേഷ് വാരിയർ സംസഥാന മാധ്യമ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്ത്രികരെപ്പോലെ ശൂന്യതയിൽ നിന്ന് വാർത്ത സൃഷ്ടിക്കുന്ന പ്രവണത ആശാസ്യമല്ലെന്നും സതീശൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ ദുഷിച്ച പ്രവണതകളുടെ ഇരകൾ കൂടുതലായും സ്ത്രീകളും കുട്ടികളുമാണെന്നും ചൂണ്ടിക്കാട്ടി. മാധ്യമം വൈപ്പിൻ ലേഖിക ഹസീന ഇബ്രാഹിം, സി.എൻ. ടി.വി. റിപ്പോർട്ടർ ഷാഫി ചങ്ങരംകുളം എന്നിവര്‍ക്ക് സുരേഷ് വാരിയര്‍ സ്മാരക മാധ്യമ പുരസ്‌കാരം സതീശന്‍ സമ്മാനിച്ചു.

Second Paragraph  Rugmini (working)

എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. മുന്‍ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വെസ് ചെയര്‍പേഴ്സന്‍ അനീഷ്മ ഷനോജ്, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, പ്രസ് ഫോറം പ്രസി: പി.കെ. രാജേഷ് ബാബു, സെക്രട്ടറി ലിജിത് തരകൻ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എൽ.സി യിൽ ഉന്നത വിജയം നേടിയ എം.ജെ. ജെസ്റ്റോക്ക് പ്രതിപക്ഷ നേതാവ് ഉപഹാരം നൽകി. ശിവജി നാരായണൻ , ഷൈജു , വിജയൻ മേനോൻ ,മുനേഷ് ,ജോഫി ചൊവ്വന്നൂർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

Third paragraph