
മാധ്യമ പ്രവർത്തകക്ക് നേരെ കയ്യേറ്റശ്രമം, കോൺഗ്രസ് അപലപിച്ചു.

ചാവക്കാട് : ചാവക്കാട് മാധ്യമ പ്രവർത്തക ജോലിയുടെ ഭാഗമായി കടപ്പുറം കടൽക്ഷോഭവും വെള്ള പൊക്കവും വാർത്തായാക്കാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ചിലർ മാധ്യമ പ്രവർത്തക പാർവതി യുടെ ഫോൺ തട്ടി പറിക്കുകയും , അസഭ്യം പറഞ്ഞ് കൈയേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി അപലപിച്ചു .

മാധ്യമ പ്രവർത്തനം അക്രമം കൊണ്ട് തടയുന്നതും തടസ്സം ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണ് . അവർക്കെതിരെ ശക്തമായ നിയമനടപടി പോലീസ് എടുക്കണം എന്നും യോഗം ആവശ്യപ്പെട്ടു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു.
സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ , മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിഹാബ് മണത്തല, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ , ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ടി പി ഷൗകത്ത് അലി , മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത് , ഇസഹാഹ് മണത്തല , സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ , നാസിം നാലകത്ത് , ഷെരീഫ് പുളിച്ചിറക്കെട്ട് എന്നിവർ പ്രസംഗിച്ചു
