Header 1 vadesheri (working)

മാധ്യമ ഫോട്ടോഗ്രാഫർക്ക് നേരെ ടൂറിസ്റ്റ് ബസ് ഗുണ്ടകളുടെ ആക്രമണം

Above Post Pazhidam (working)

തൃശൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാരുടെ നടപടിയില്‍ കേരള ജേർണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

First Paragraph Rugmini Regency (working)

തേക്കിന്‍കാട് മൈതാനിയില്‍ വച്ച് ടൂറിസ്റ്റ് ബസ്സ് ജീവനക്കാര്‍ സംഘമായി ചേര്‍ന്ന് ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുകയും മാസ്‌കും ഐ ഡി കാര്‍ഡും ബലമായി വലിച്ചൂരുകയും കണ്ണട തട്ടിത്തെറിപ്പിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തു.

Second Paragraph  Amabdi Hadicrafts (working)

മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം സംരംക്ഷി ക്കപ്പെടണമെന്നും ഡ്യൂട്ടിക്കിടെ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്ക ണമെന്നും കേരള ജേർണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അജീഷ് കർക്കിടകത്ത്, സെക്രട്ടറി ജോസ് വാവേലി എന്നിവര്‍ ആവശ്യപ്പെട്ടു.