Header 1 vadesheri (working)

പിതൃസ്മൃതി പുരസ്ക്കാരം മഠത്തിൽ രാധാകൃഷ്ണന് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ടിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പിതൃസ്മൃതിദിനാചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ തെക്കുമറി മാധവൻ നായർ സ്മാരക പിതൃസ്മൃതി പുരസ്ക്കാരം ആദ്ധ്യാത്മിക പ്രവർത്തകൻ  മഠത്തിൽ രാധാകൃഷ്ണന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡേ: വി.കെ.വിജയൻ സമ്മാനിച്ചു.10,000കയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്ക്കാരം. കെ റ്റി ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ എന്നിവർ വിദ്യാഭ്യാസ എൻഡോമെൻ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു. പിതൃകർമ്മാചാര്യൻ രാമകൃഷ്ണൻ ഇളയതിനെ വേദിയിൽ വസ്ത്രവും ദക്ഷിണയും നൽകി ഗുരുവന്ദനം നടത്തി.വാർഡ് കൗൺസിലർ ശോഭാഹരി നാരായണൻ,  പ്രസിഡണ്ടു് ആർ.ജയകുമാർ കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ്, രവിചങ്കത്ത്, ബാലൻ വാറണാട്ട്, ശശികേനാടത്ത്, ഡോ.കൃഷ്ണദാസ്, ജയറാംആലക്കൽ, മുരളി അകമ്പടി ,ശ്രീധരൻ മാമ്പുഴഎന്നിവർ സംസാരിച്ചു. 

പരിപാടിയ്ക്ക് രവിവട്ടരങ്ങത്ത്, എം.ഹരിദാസ്, എം -ശ്രീനാരായണൻ, വി.ബാലകൃഷ്ണൻ നായർ, ടി.ദാക്ഷായിണി, സരളമുള്ളത്ത്, കാർത്തിക കോമത്ത്, പി.ഗീത, രാധാ ശിവരാമൻ,നിർമ്മല നായകത്ത്, എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)