Header 1 vadesheri (working)

മാടമ്പ് സ്മൃതി പര്‍വ്വം ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരില്‍ നാളെ നടക്കുന്ന മാടമ്പ് സ്മൃതിപര്‍വ്വം-23 കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതിപര്‍വ്വത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം പ്രശസ്ത ചിന്തകനും സാഹിത്യകാരനുമായ സി രാധാകൃഷ്ണന് നല്‍കും. മേയ് 6ന് വൈകീട്ട് 04.30 മണിക്ക് കൃഷ്ണവത്സം റീജന്‍സിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷനാകും.

First Paragraph Rugmini Regency (working)

കേന്ദ്രമന്തി വി മുരളീധരന്‍ വിശിഷ്ടാഥിതിയായായി പങ്കെടുക്കും. വടുക്കമ്പാട്ട് നാരായണന്‍ മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ. പി കെ ശാന്തകുമാരി . കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, നോവലിസ്റ്റ് സി. വി ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ കാക്കശ്ശേരി എന്നിവരും സന്നിഹിതരാകും. തുടർന്ന് യുവകവികൾ നയിക്കുന്ന കാവ്യോത്സവം നടക്കും.
മേയ് 7-ന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ രാവിലെ 10 ന് നടക്കുന്ന സാഹിത്യോത്സവം കേന്ദ്ര സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ.സന്ധ്യ പുരേച്ഛ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി അംഗം ഫ്രാന്‍സിസ് ടി മാവേലിക്കര, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

Second Paragraph  Amabdi Hadicrafts (working)