Above Pot

കലാ സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് “മാടമ്പ് സംസ്കൃതി “പുരസ്കാരം

ഗുരുവായൂർ : കലാ സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് “മാടമ്പ് സംസ്കൃതി പുരസ്കാരം” നൽകുവാൻ ഗുരുവായൂരിൽ ചേർന്ന മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി യോഗം തീരുമാനിച്ചു. മേയ് അവസാനവാരത്തിൽ ഗുരുവായൂരിൽ നടത്തുന്ന “മാടമ്പ് കുഞ്ഞുകുട്ടന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്ന യോഗത്തിൽ ഈ വർഷത്തെ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. കൂടാതെ ” മാടമ്പ് രചനകളിലെ അദ്ധ്യാത്മിക ദർശനം” എന്ന വിഷയത്തിൽ സെമിനാറും ”മാടമ്പിലെ മഹർഷി” എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവുമുണ്ടാകും.

First Paragraph  728-90

കവി സുധാകരൻ പാവറട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനിമ-സീരിയൽ-നാടക സംവിധായകൻ എം. കെ ദേവരാജൻ, ശ്രീകുമാർ ഇഴുവപ്പാടി, നാലപ്പാടൻ സ്മാരക സമിതി സിക്രട്ടറി ടി കൃഷ്ണദാസ്, കൃഷണനാട്ടം കളിയോഗം ആശാൻ (റിട്ട) കെ സുകുമാരൻ, ജയപ്രകാശ് കേശവ്, മനോഹരൻ തിരുനെല്ലൂർ, ജയൻ അരികന്നിയൂർ, ഗംഗാധരപ്രസാദ്, രാജൻ തറയിൽ, ഹരി വെള്ളാപ്പറമ്പിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

Second Paragraph (saravana bhavan