Header 1 vadesheri (working)

മെഷ്യനറികൾക്ക് തകരാർ, പ്രവർത്തനക്ഷമമാക്കുവാനും 55,000 രൂപ നൽകുവാനും വിധി.

Above Post Pazhidam (working)

തൃശൂർ : മെഷ്യനറികൾക്ക് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മെഷ്യനറികൾ പ്രവർത്തനക്ഷമമാക്കി നൽകുവാനും 55,000 രൂപ നൽകുവാനും വിധി. തൃശൂർ അമലനഗറിലെ ഇവോൾവ് പോളിമേർസ് ഉടമ റാഫി ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് ഒല്ലൂരുള്ള ഡോട്ട് എഞ്ചിനീയേർസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായത്.

First Paragraph Rugmini Regency (working)

റാഫി ജോൺ തൻ്റെ സ്ഥാപനത്തിലേക്ക് എതൃകക്ഷിയിൽനിന്ന് മെഷ്യനറികൾ വാങ്ങിയിരുന്നു. എക്സ്ട്രൂ ഡർ, മോട്ടോർ ഗ്രൈൻഡർ, പെല്ലെ റ്റൈസർ തുടങ്ങിയ മെഷ്യനറികളാണ് വാങ്ങിയത്. മെഷ്യനറികൾക്ക് തകരാറുകൾ ഉണ്ടായപ്പോൾ പരാതിപ്പെട്ടിട്ടും പരിഹരിച്ചില്ല . തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷണർ നടത്തിയ പരിശോധനയിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Second Paragraph  Amabdi Hadicrafts (working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മെഷ്യനറികൾ പ്രവർത്തനക്ഷമമാക്കി നൽകുവാനും നഷ്ടപരിഹാരമായി 50,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. തകരാറുള്ള പെല്ലെ റൈറസർ, ഗ്രൈൻഡർ എന്നിവ ഇരുപത് ദിവസത്തിനുള്ളിൽ നല്ല രീതിയിൽ പ്രവർത്തനക്ഷമമാക്കി നൽകണമെന്നും അല്ലാത്തപക്ഷം 500 രൂപ ദിനംപ്രതി നഷ്ടം നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.