Post Header (woking) vadesheri

നഗരസഭ അധ്യക്ഷൻ എം.കൃഷ്ണദാസിനെ ആദരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരസാരഥി മന്നത്തു പദ്മനാഭന് സ്മാരകം നിർമ്മിക്കുന്നതിനു നേതൃത്വം നൽകിയ ഗുരുവായൂർ നഗരസഭ അധ്യക്ഷൻ . എം. കൃഷ്ണദാസ് നെ ഗ്ളോബൽ നായർ സർവീസ് സൊസൈറ്റി പൊന്നാടയും ഫലകവും നൽകി ആദരിച്ചു….ആചാര്യവന്ദനത്തിനും ആചാര്യന്റെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനക്കും ശേഷം ആരംഭിച്ച മന്നം ജയന്തി ആഘോഷ ചടങ്ങിൽ ജി. എൻ. എസ്. എസ്. സംസ്ഥാന പ്രസിഡന്റ്‌ ഐ. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

എൻ. എസ്. എസ്. മുൻ വൈസ് പ്രസിഡണ്ടും, രജിസ്റ്റ്രാറുമായിരുന്ന പ്രൊഫ.വി. പി. ഹരിദാസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ്. മുൻ ഡയറക്ടർ ബോർഡ്‌ അംഗം ഡോ.വിനോദ് മുഖ്യപ്രഭാഷണം നടത്തി.

Second Paragraph  Rugmini (working)

ജി. എൻ. എസ്. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ അഡ്വ. ഇരുമ്പിൽ വിജയകുമാർ, പ്രൊഫ. രവീന്ദ്രനാഥൻ നായർ, സംസ്ഥാന സെക്രടറി മധു. കെ. നായർ, ഗുരുവായൂർ പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, എസ് എൻ എസ് മുൻ പ്രസിഡണ്ട് എൻ. പ്രഭാകരൻ നായർ, സംസ്ഥാന സമിതി അംഗങ്ങളായ, രാമനാഥൻ നായർ, പി. ചന്ദ്രൻ നായർ, പ്രവീൺ കുമാർ, ചാവക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ കെ. ടി. ശിവരാമൻ നായർ, സെക്രട്ടറി ശ്രീകുമാർ. പി. നായർ വനിതാ വേദി ഭാരവാഹികളായ സരസ്വതി, ബീന രാമചന്ദ്രൻ , സംഗീത നായർ ,ഗീത വിനോദ്.തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.