പ്രശസ്ത ചുമർ ചിത്രകലാകാരൻ എം.കെ. ശ്രീനിവാസൻ അനുസ്മരണം നടത്തി.
ഗുരുവായൂർ: ദേവസ്വo ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാളും പ്രശസ്ത ചുമർ ചിത്രകലാകാരനു മായിരുന്ന എം. കെ. ശ്രീനിവാസൻ മാഷുടെ ഇരുപത്തിയഞ്ചാം ചരമവാർഷികവും അനുസ്മരണവും ചുമർച്ചിത്ര കലാക്യാമ്പും നടത്തി. ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.. ദേവസ്വo ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വo ഭരണ സമിതി അംഗം സി. മനോജ് അധ്യക്ഷത വഹിച്ചു. കവി രാധാകൃഷ്ണൻ കാക്കശ്ശേരി അനുസ്മരണ പ്ര ഭക്ഷണം നടത്തി.
ചുമർച്ചിത്ര പഠനകേന്ദ്രo പ്രിൻസിപ്പാൾ എo. നളിൻ ബാബു, ഷാജു പുതുർ, ചുമർച്ചിത്ര പഠനകേന്ദ്രo മുൻ പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാർ,ദേവസ്വo വേദിക് &കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ പി. നാരായണൻ നമ്പൂതിരി, ശശി കേച്ചേരി, ശ്രീഹരി ശ്രീനിവാസൻ, ശശി ഇടവരാട്, ചുമർ ചിത്രപഠന കേന്ദ്രം അദ്ധ്യാപകൻ ബബിഷ് യു. വി എന്നിവർ സംസാരിച്ചു. ശ്രീനിവാസൻ മാസ്റ്റർ അനുസ്മരണത്തിൻ്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന ചുമർച്ചിത്ര കലാക്യാമ്പിൽ ശ്രീനിവാസൻ മാഷുടെ ശിഷ്യന്മാരായ ബാബുരാജ്,ബിനിൽ, ശ്രീജിത്ത്, രാജേന്ദ്രൻ കർത്ത എന്നിവർ പങ്കെടുത്തു.