
എം. ജയചന്ദ്രനെ ദൃശ്യ ഗുരുവായൂർ ആദരിച്ചു.
ഗുരുവായൂർ : മലയാള ഗാന ചലച്ചിത്ര രംഗത്ത് മുപ്പത് വർഷം പൂർത്തികരിച്ച ഗാനരചയിതാവും, സംഗീത സംവിധായകനും , ഗായകനുമായ എം. ജയചന്ദ്രനെ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽആദരിച്ചു . ചടങ്ങിൽ എം. ജയചന്ദ്രനെ പ്രസിഡണ്ട് കെ.കെ ഗോവിന്ദ ദാസ് പൊന്നാട അണിയിക്കുകയും, ഖജാൻജി വി.പി ആനന്ദൻ ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.

വി പി ഉണ്ണികൃഷ്ണൻ എം ജയചന്ദ്രനെ സദസ്സിന് പരിചയപ്പെടുത്തി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, ദൃശ്യ സെക്രട്ടറി ആർ രവികുമാർ, വൈസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർ സി. എസ് സൂരജ്, പ്രശസ്ത വയലിൻ കലാകാരി കുമാരി ഗംഗ, സതീഷ് ചേർപ്പ്, ബാബുരാജ് ഗുരുവായൂർ എന്നിവർ പ്രസംഗിച്ചു.