Above Pot

ഗോപീകണ്ണന്റെ പാപ്പാൻ എം.സി.രാധാകൃഷ്ണന് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വംജീവധനം വിഭാഗത്തിൽനിന്നും 21 വർഷത്തെ സേവനം പൂർത്തീകരിച്ച് വിരമിക്കുന്ന എം.സി.രാധാകൃഷ്ണന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി. കാരക്കാട്എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ടി.ടി.ശിവദാസൻ ഉത്ഘാടനം ചെയ്തു .യൂണിയൻ പ്രസിഡന്റ് നാരായണൻ ഉണ്ണി.ഇ.കെ.അദ്ധ്യക്ഷത വഹിച്ചു.ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്,കെ.ആർ.രാമചന്ദ്രൻ,ഡോ:എം.എൻ.രാജീവ്,ഇ.രാജു,കെ.ടി.ഹരിദാസൻ,വി.കെ.മനോജ്കുമാർ,പി.ഡി.ഇന്ദുലാൽ,എം.ടി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.എം.സി.രാധാകൃഷ്ണൻ മറുമൊഴി നടത്തി. യൂണിയൻ സെക്രട്ടറി കെ.രമേശൻ സ്വാഗതവും,കെ.സതീഷ്കുമാർ നന്ദിയും പറഞ്ഞു.

First Paragraph  728-90

Second Paragraph (saravana bhavan

കോഴിക്കോട് സ്വദേശി റീത്ത പ്രേമചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയ ഉണ്ണികൃഷ്ണൻ ആനയുടെ ചട്ടക്കാരനായി 2002 ലാണ് എം.സി.രാധാകൃഷ്ണൻ ദേവസ്വം സർവ്വീസിൽ പ്രവേശിച്ചത്.തുടർന്ന് ശങ്കരനാരായണൻ,വിനീത്കൃഷ്ണൻ,ഗോപീകണ്ണൻ എന്നീ ആനകളുടെ ചട്ടക്കാരനായി.2018ലും,2019ലും രാധാകൃഷ്ണൻ ചട്ടക്കാരനായിരിക്കെ ഗോപീകണ്ണൻ ഗുരുവായൂർ ഉത്സവം ആനയോട്ടത്തിൽ ജേതാവായിട്ടുണ്ട്.ഗോപീകണ്ണൻ ആനയുടെ ചട്ടക്കാരനായിരിക്കെയാണ് വിരമിക്കുന്നത്.
10 വർഷം ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം ഡയറക്ടറായും, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ ഭാരവാഹിയായി പ്രവർത്തിച്ചി രുന്നു