Post Header (woking) vadesheri

എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

Above Post Pazhidam (working)

ചാവക്കാട് : എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍. പുതുവത്സര പാർട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തിൽ നിന്ന് പിടികൂടിയത്. മുല്ലശ്ശേരി അന്നകര സ്വദേശി നാലുപുരക്കൽ വീട്ടിൽ ശ്രീരാഗ് (22), മുല്ലശ്ശേര പെരിങ്ങാട് സ്വദേശി കൊല്ലം കുളങ്ങര വീട്ടിൽ അക്ഷയ് (22 എളവള്ളി സ്വദേശി കുട്ടാട്ട് വീട്ടിൽ ജിത്തു 25) എന്നിവരാണ് പിടിയിലായത്

Ambiswami restaurant

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് ഇവർ സ്റ്റാമ്പ് എത്തിച്ചത്

Second Paragraph  Rugmini (working)