Post Header (woking) vadesheri

ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ, പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു

Above Post Pazhidam (working)

തൃശൂർ : തൃശൂരിൽ ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശി സുരേഷ്‌കുമാറിനെതിരെയാണ് ഒല്ലൂർ പൊലീസ് കേസെടുത്തത്. ശനിയാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് തീരുമാനം. പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്സോ ചുമത്തിയാണ് കേസെടുത്തത്. ഇതിന്റെ ഭാഗമായി കുട്ടിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Ambiswami restaurant

ഒല്ലൂർ വല്ലച്ചിറ ചെറുശേരിയിൽ കഴിഞ്ഞ ഡിസംബർ നാലിനുണ്ടായതാണ് സംഭവം. ഇവിടെ സ്വകാര്യ സിമന്റ് കമ്പനിയിലെ ലോറി ഡ്രൈവറെയാണ് കുട്ടിയുടെ പിതാവ് മർദിച്ചതാണ് പുതിയ തലത്തിൽ എത്തിയത്. സംഭവം കഴിഞ്ഞ് മൂന്ന് മാസത്തിലധികം പിന്നിട്ടെങ്കിലും ഇത് വരെയും ഇരു കൂട്ടരും പരാതി നൽകിയിരുന്നില്ല. വീഡിയോ വൈറൽ ആയതോടെയാണ് പൊലീസ് നടപടികളിലേക്ക് കടന്നത്. ഇക്കഴിഞ്ഞ ഡിസംബർ നാലിന് ഒല്ലൂർ പി.ആർ.പടിയിലെ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ലോറി ഡ്രൈവർ വിദ്യാർഥിയോട് മോശമായി പെരുമാറിയത്രേ.

Second Paragraph  Rugmini (working)

ഇതാണ് കുട്ടിയുടെ പിതാവ് എത്തി ഡ്രൈവറെ മർദിക്കാനിടയായത്.കുട്ടിയോട് അങ്ങനെ ചെയ്തപ്പോൾ തനിക്കുണ്ടായ വൈകാരികതയാണ് അടിക്കാനിടയായതെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. ശമ്പളം കിട്ടാത്തത് ചോദ്യം ചെയ്തതിന് ലോറി ഡ്രൈവറെ മർദിച്ചെന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്. ‌സംഭവത്തിൽ, ദൃശ്യങ്ങൾ പ്രചരിച്ച സാഹചര്യത്തിൽ ഒല്ലൂർ പൊലീസ് അന്വേഷണത്തിലാണ് ഇക്കാര്യമറിഞ്ഞത്. ലോറി ഡ്രൈവറോ കുട്ടിയുടെ പിതാവോ പരാതി നൽകിയിരുന്നില്ല. ലോറി ഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പിലും മർദന വിഡിയോ പ്രചരിച്ചിരുന്നു. ഡ്രൈവറുടെ പരാതിയിൽ കുട്ടിയുടെ പിതാവിനെതിരെയും കേസെടുക്കുമെന്നാണ് സൂചന.