Header 1 vadesheri (working)

ദേശീയപാത എടക്കഴിയൂരില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു .

Above Post Pazhidam (working)

ചാവക്കാട്: ദേശീയപാത എടക്കഴിയൂരില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എടക്കഴിയൂര്‍ കാജാ കമ്പനിക്ക് കിഴക്ക് ജനമൈത്രി റോഡില്‍ പന്തായില്‍ ബാലന്റെയും ഇന്ദിരയുടെയും മകന്‍ സനില്‍കുമാര്‍(31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ദേശീയപാതയില്‍ എടക്കഴിയൂര്‍ കാജാ കമ്പനി പരിസരത്താണ് അപകടം.

First Paragraph Rugmini Regency (working)

ബൈക്കില്‍നിന്ന് തെറിച്ചുവീണ സനില്‍കുമാറിന്റെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ സനില്‍ കുമാര്‍ മരിച്ചു. എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സനൂപ്, സരിത. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് ഗുരുവായൂർ നഗര സഭ ശ്‌മശാനത്തിൽ

Second Paragraph  Amabdi Hadicrafts (working)