Header 1 vadesheri (working)

ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര നിർമാണത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ :ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷൻ യു കെ യും സംയുക്തമായി ലണ്ടൻ മഹാനഗരത്തിൽ നിർമ്മിക്കുവാൻ പോകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിർമ്മാണത്തിന്റെ സംരംഭത്തിന് ശ്രീഗുരുവായൂരപ്പൻ്റെ തിരുനടയിൽ സമാരംഭം കുറിച്ചു. ചൊവ്വാഴ്ച രാവിലെ കിഴക്കേ നടയിലെ ദീപസ്തംഭത്തിനു സമീപം നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്ര നിർമ്മാണത്തിൻ്റെ ബ്രോഷർ പ്രകാശനം ഗുരുവായൂർ ക്ഷേത്രം തന്ത്രി .ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)

തുടർന്ന് ഗുരുവായൂരപ്പൻ്റെ ഒരു പിടി മണ്ണ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ വിനയൻ, ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ പ്രതിനിധി ജയലത ഹരിദാസിന് കൈമാറി. ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള ക്ഷേത്രം തന്ത്രിയുടെ പണക്കിഴി സുരേഷ് ഗോപി സ്വീകരിച്ച് . ജയലതക്ക് കൈമാറി.

Second Paragraph  Amabdi Hadicrafts (working)

കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വിജയൻ, ദേവദാസ് നമ്പൂതിരിപ്പാട് , മോഹൻജി ഫൗണ്ടേഷൻ യു എസ് എ പ്രതിനിധി സംഗീത് ജയന്തൻ, ലണ്ടൻ ഹിന്ദു ഐക്യവേദി പ്രതിനിധി പ്രശാന്ത് വർമ്മ, . അനില ദേവദാസ്, രാധ അമ്പാട്ട്, തെക്കുംമുറി ഹരിദാസിൻ്റെ മക്കൾ വിനോദ് ഹരിദാസ്, നിലേഷ് ഹരിദാസ്, മറ്റു കുടുംബാംഗങ്ങൾ, സുധ പുതുമന, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജി.കെ. പ്രകാശൻ, ബാല ഉള്ളാട്ടിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു