Post Header (woking) vadesheri

ലിൻസിയുടെ കൊലപാതകം, തൃത്തല്ലൂർ ജെസിൽ ജലീലിനെ അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

കൊച്ചി∙ ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതിയെ ഒപ്പം താമസിച്ചിരുന്ന വാടാനപ്പള്ളി സ്വദേശിയായ യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്ന്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും മകൾ ലിൻസിയെ (26) ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിൽ തൃശൂർ തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

Ambiswami restaurant

ജെസിലും ലിൻസിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞു തർക്കമുണ്ടായപ്പോൾ ജെസിൽ ലിൻസിയുടെ മുഖത്ത് അടിച്ചു. താഴെവീണ ലിൻസിയെ ചവിട്ടി അവശനിലയിലാക്കി. ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ച്, കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു.

Second Paragraph  Rugmini (working)

പിന്നീട് വീട്ടുകാർ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണം . മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് രാവിലെ 9 മണിക്ക് പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും.ലിൻസിയുടെ സഹോദരി പ്രിൻസി എസ്എച്ച്ഒ സനീഷ്, എസ്ഐമാരായ എയിൻ ബാബു, ഫൈസൽ, രാജേഷ് കെ.ചെല്ലപ്പൻ, എഎസ്ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Third paragraph