ലിംഗ അടിസ്ഥാനത്തില്‍ മറകെട്ടിയിരുത്തി മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം നടത്തിയത് വിവാദത്തിൽ
തൃശ്ശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം നടത്തി ലിംഗ അടിസ്ഥാനത്തില്‍ മറകെട്ടിയിരുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുള്ള ബേസിലാണ് ഇത്തരത്തില്‍ യോഗം നടത്തിയത്. താലീബാന്‍ രീതിയില്‍ പെണ്‍കുട്ടികള്‍ പുരുഷന്മാരെ കാണാതെ ഇവര്‍ക്കിടയില്‍ മറകെട്ടിയായിരുന്നു യോഗം.
സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. മതാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചിതിനേയും ലിംഗ വിവേചനം നടത്തിയതിനെതിരേയും രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.
ജെന്‍ഡര്‍ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തില്‍ സംവദിക്കാനാണ് യോഗം നടത്തിയതെന്ന് മത പ്രഭാഷകന്‍ കൂടിയായ അബ്ദുള്ള ബേസില്‍ പറഞ്ഞു. ആണ്‍-പെണ്‍ വേര്‍തിരിവുകളുടെ വിഷയത്തില്‍ മതത്തിനും ലിബറല്‍ ആശയങ്ങള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരോട് സഹതപിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളുവെന്നും ബേസില്‍ പറഞ്ഞു. അബ്ദുള്‍ ബേസില്‍ മുന്‍പും പലവട്ടം ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. യൂട്യൂബ് ചാനലിലുടെ അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞ് വിവാദത്തിലായിട്ടുള്ളയാളാണ് ഇദേഹം