
ലൈറ്റ് ഹൗസ് സ്ഫോടനം, നാല് പേർ അറസ്റ്റിൽ

ചാവക്കാട് : തൊട്ടാപ്പ് ലൈറ്റ് ഹൗസിൽ സ്ഫോടക വസ്തു പൊട്ടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ . പുന്നയൂർ എടക്കര കോലയിൽ വീട്ടിൽ, ഹലിൻ മകൻ അബു താഹിർ 30 , ചാവക്കാട് ബേബിറോഡ് മടപ്പൻ വീട്ടിൽ യൂസഫ് മകൻ ഹിലാൽ 27 ,ബ്ലാങ്ങാട് കല്ലിങ്ങൽ വീട്ടിൽ ബഷീർ മകൻ ഷാമിൽ 27, ബ്ലാങ്ങാട് ഇളയേടത്ത് വീട്ടിൽ സെയ്തു മകൻ ഷുഹൈബ് 27 എന്നിവരെ ഗുരുവായൂർ എ സി പി പ്രേമാനന്ദകൃഷ്ണന്റെ നിർദേശ പ്രകാരം ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി വി വിമലും സംഘവും അറസ്റ്റ് ചെയ്തത് ഒന്നാം പ്രതി ചാവക്കാട് ആലുങ്ങൽ വീട്ടിൽ മൊയ്തുണ്ണി മകൻ സൽമാൻ ഫാരിസ് 27 സ്ഫോടക വസ്തു പൊട്ടിച്ചതിൽ കൈക്ക് ഗുരുതര പരിക്ക് പറ്റി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

കേന്ദ്ര സർക്കാരിന്റെ സ്ഥാപനമായ നിരവധി ടൂറിസ്റ്റുകൾ വന്ന് പോകുന്ന ലൈറ്റ് ഹൗസിൽ സ്ഫോടക വസ്തു വെച്ച് പൊട്ടിച്ച് പൊതുജനങ്ങളിലും ടൂറിസ്റ്റുകളിലും ഭീതി ജനിപ്പിക്കുകയും, സംഘർഷ സാധ്യതയുണ്ടാക്കുകയും, ലൈറ്റ് ഹൗസിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു . എസ് ഐമാരായ ശരത് സോമൻ ,ഫൈസൽ , എ എസ് ഐ അൻവർ സാദത് ,പോലീസുകാരായ ശിഹാബ് , ടി അരുൺ , ബിനു , രജിത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .