
എൽ എഫ് കോളേജിൽ ‘അനലിറ്റിക്ക’ ശില്പശാല

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് കെമിസ്ട്രി, ഫിസിക്സ് ഡിപ്പാർട്ടുമെൻ്റുകളും കേരള അക്കാദമി ഓഫ് സയൻസും സംയുക്തമായി ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി ‘അനലിറ്റിക്ക’ ശില്പശാല സംഘടിപ്പിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പ്രൊഫസർ ഡോ. യൂസഫ് കറുവത്ത് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ജെ. ബിൻസി അധ്യക്ഷത വഹിച്ചു. ഡോ. മോളി പി.പി., ഡോ. ഹെയ്സൽ മാത്യു, സി. ലൗലി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്ക്കൂളുകളിൽ നിന്നായി 100 ഓളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.