Post Header (woking) vadesheri

മണ്ഡലം കമ്മറ്റിയും, ജവഹർ ബാല മഞ്ചും ലീഡർ അനുസ്മരണം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കെ.കരുണാകരൻ്റെ ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് മുതിർന്ന കോൺഗ്രസ്സ് നേതാവ് മോഹൻദാസ് ചേലനാട്ട് ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് സ്റ്റീഫൻ ജോസ് അദ്ധ്യക്ഷനായിരുന്നു.നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.പി.ഐ. ലാസർ, അരവിന്ദൻ പല്ലത്ത്, ശശി വാറണാട്ട്, ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്, കെ.പി.എ.റഷീദ്, ടി.വി.കൃഷ്ണദാസ്, ശശി വല്ലാശ്ശേരി, കെ.പ്രദീപ് കുമാർ, വി.കെ.ജയരാജ്, പി.എം.വഹാബ് ,പോളീ ഫ്രാൻസീസ്എന്നിവർ സം സാരിച്ചു. ചടങ്ങിന് വി.ബാലകൃഷ്ണൻ നായർ, സി.ജെ.റെയ്മണ്ട്, കെ.പി.രമേശ് എന്നിവർ നേതൃത്വം നൽകി

Ambiswami restaurant

ജവഹർ ബാൽ മഞ്ച്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം നടത്തി.അനുസ്മരണത്തോടനുബന്ധിച്ച്‌ 100 ഓളം അശരണർക്ക്‌ ഭക്ഷണം വിതരണം ചെയ്തു.ജവഹർ ബാലജനവേദി നിയോജകമണ്ഡലം ചെയർമാൻ ഒ.ആർ.പ്രതീഷ്‌ അധ്യക്ഷത വഹിച്ച അനുസ്മരണ സദസ്സ് ബ്ലോക്ക്‌ കോൺഗ്രസ്സ്‌ വൈസ്‌ പ്രെസിഡന്റ്‌ ബാലൻ വാറണാട്ട്‌ ഉദ്ഘാടനം നിർവ്വഹിച്ചു.ഒ.കെ.ആർ മണികണ്ഠൻ.നഗരസഭാ കൗൺസിലർ സി.എസ്‌.സൂരജ്‌,യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രെട്ടറി കെ.ബി.വിജു,യൂത്ത് കോൺഗ്രസ്സ്‌ നിയോജകമണ്ഡലം ഭാരവാഹികളായ വി.എസ്‌.നവനീത്‌,എ.കെ ഷൈമിൽ,കെ.ഡി.പ്രശാന്ത്‌,പ്രകാശൻമുണ്ടന്തറ,മുരളി വിലാസ്‌,അനന്ദ്‌ രാമകൃഷ്ണൻ,വിഷ്ണു സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)