Above Pot

ലെയ്‌സ് പാക്കറ്റില്‍ മുക്കാലും കാറ്റ്, പെപ്‌സി കമ്പനിക്ക് പിഴ ചുമത്തി

തൃശൂർ: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി.പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി . ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 85,000 രൂപ പിഴ ചുമത്തി.

First Paragraph  728-90

Second Paragraph (saravana bhavan

തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്‌സി കമ്പനിക്ക് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി. കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്‌സ് പിടികുടിയത്.
115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്‌സിന്റെ തൂക്കം. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്