Post Header (woking) vadesheri

ആണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം, 27 വര്‍ഷം കഠിന തടവ്

Above Post Pazhidam (working)

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് 27 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വേലൂര്‍ വീട്ടില്‍ സുധീറിനെ (50) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് റീനദാസ് ടി കുറ്റക്കാരനാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.

Ambiswami restaurant

2017 ഡിസംബര്‍ 26-ാം തിയ്യതി യാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . വിവരം പുറത്തുപറഞ്ഞാല്‍ കൊന്ന് കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി മാതാപിതാക്കളോടെ സംഭവം പറഞ്ഞതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് .ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വക്കേറ്റ് അമൃതയും ഹാജരായി.

Second Paragraph  Rugmini (working)