
ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ചു

പാവറട്ടി : തൃശൂർ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും ചാവക്കാട് താലൂക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരായുള്ള അവബോധ സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസെ ഉൽഘാടനം ചെയ്തു .

ചാവക്കാട് താലൂക് ലീഗൽ സെർവിസസ് കമ്മിറ്റി പാനൽ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി ക്ലാസിന് നേതൃത്വം നൽകി പാരാലീഗൽ വൊളണ്ടിയർ റീന . എൻ. പി. , സൗജന്യ നിയമ സഹായസംവിധാനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി . ചടങ്ങിൽ ജെസ്ലി ടീച്ചർ , ജയ റോസ് എന്നിവർ സംസാരിച്ചു.
