രാസ ലഹരി വസ്തുക്കളുമായി ഒരുമനയൂർ സ്വദേശി അറസ്റ്റിൽ
ചാവക്കാട് : രാസ ലഹരി വസ്തുക്കളുമായി ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശി അറസ്റ്റിൽ . ഒറ്റ തെങ്ങ് പുത്തൻ പുരയിൽ ബഷീറി ന്റെ മകൻ ബിൻഷാദ് 32 ആണ് അറസ്റ്റിലായത്
ജില്ലയിൽ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഗുരുവായൂർ എ .സി. പി. .കെ ജി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ .കെ. വേണു ഗോപാലും സംഘവും ചാവക്കാട് ഒറ്റത്തങ്ങിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് 4.30ഗ്രാം എം ഡി എം യും എ യും, 2.30 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയത് .
പ്രതിയെ പിടി കൂടിയ സംഘത്തിൽ എസ് ഐ മാരായ മാരായ വിജിത്ത്., ബിജു , എസ് സി പി ഒ മാരായ സൗദാമിനി , ഹംദ് , സന്ദീപ് സി പി ഒ മാരായ ജയകൃഷ്ണൻ , പ്രദീപ്,, നസൽ, രൺധീപ്,എന്നിവരും ഉണ്ടായിരുന്നു