Header 1

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു

“പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിന്​ നേതൃത്വം നൽകിയ ളാഹ ഗോപാലൻ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ളാഹ ഗോപാല​െൻറ നേതൃത്വത്തിൽ നടന്ന ചെങ്ങറ ഭൂസമരത്തിലൂടെയാണ്​ പാർശ്വവത്​കരിക്കപ്പെട്ട ദലിത്​ ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്​ഥ സമൂഹത്തിൽ ചർച്ചയായത്​.

Above Pot

ഭൂപരിഷ്​കരണ നിയമം പാസായിട്ടും മണ്ണിൽ പണിയെടുക്കുന്ന വലിയ വിഭാഗം ഭൂരഹിതരാണെന്ന സത്യമാണ്​ ചെങ്ങറ സമരത്തിലൂടെ വെളി​െപ്പട്ടത്​. കെഎസ്ഇബിയില്‍നിന്ന് ഓവര്‍സിയറായി വിരമിച്ച ശേഷമാണ് പട്ടികജാതി വിഭാഗത്തിന് വെളിച്ചം പകരാന്‍ ഗോപാലന്‍ സജീവമായി ഇറങ്ങിയത്. 30 പേരെ സംഘടിപ്പിച്ചു കൊണ്ട് സാധുജന വിമോചന മുന്നണി രൂപീകരിച്ചു. 2007 ഓഗസ്റ്റ് 4നു ഗോപാലനും കൂട്ടരും ചെങ്ങറ ഭൂമിയിൽ കുടിൽ കെട്ടി താമസം തുടങ്ങി. ​

. ​തോട്ടം മേഖലയിൽ ലക്ഷകണക്കിന്​ ഏക്കർ ഭൂമി യാതൊരു രേഖയുമില്ലാതെ കുത്തകകൾ കൈയ്യടക്കി വച്ചിരിക്കു​േമ്പാൾ ഭൂരഹിതരായി കഴിയുന്ന ലക്ഷത്തോളം കുടുംബങ്ങൾ സംസ്​ഥാനത്ത്​ ഉണ്ടെന്ന്​ വ്യക്​തമായത്​ ചെങ്ങറ സമരത്തിലൂടെയാണ്​.. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം രാഷ്ട്രീയ-സാമൂഹിക വേദികളിൽ ചർച്ചാ വിഷയമായി.”,

കുറച്ചധികം ആളുകള്‍ക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നം വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ യാഥാര്‍ഥ്യമാക്കി. സമരസമിതിയിലെ ചില ആളുകളുമായുള്ള ഭിന്നിപ്പിനെ തുടര്‍ന്ന് അഞ്ചു വര്‍ഷം മുന്‍പ് ചെങ്ങറയില്‍ നിന്നു പത്തനംതിട്ടയിലേക്ക് അദ്ദേഹം താമസം മാറ്റി. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഐസിയുവിലേക്ക് മാറ്റി. മൃതദേഹം മെഡിക്കല്‍‍ കോളജിന് കൈമാറാനാണ് കുടുംബത്തിന്റെ തീരുമാനം