Above Pot

ആംബുലൻസ് ഇല്ല , ഗുരുവായൂർ ക്ഷേത്ര നടയിൽ കുഴഞ്ഞുവീണ പെൺകുട്ടി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് രണ്ടു ആംബുലൻസുകൾ ഉണ്ടായിട്ടും ക്ഷേത്ര നടയിൽ കുഴഞ്ഞു വീണ പെൺ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ആംബുലൻസ് ലഭിച്ചില്ല . ദേവസ്വം മെഡിക്കൽ സെന്ററിലേക്കും ദേവസ്വം ഓഫീസിലേക്കും നിരവധി തവണ ഫോൺ ചെയ്തു അറിയിച്ചതിനു ശേഷം ആംബുലൻസിന് പകരം ഇന്നോവ കാർ വന്നാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് .

First Paragraph  728-90

ശനിയാഴ്ച രാത്രി കിഴക്കേ നടയിൽ വെച്ചാണ് കൂത്ത് പറമ്പിൽ നിന്നും അമ്മയോടൊപ്പം എത്തിയ പെൺ കുട്ടി കുഴഞ്ഞു വീണത് , സമീപത്ത് കടയുടെ വരാന്തയിൽ കയറ്റി കിടത്തി, കട ഉടമയും സമീപത്ത് കടക്കാരും ചേർന്ന് നിരവധി തവണ ഫോൺ ചെയ്തതിന് ശേഷമാണു പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസിനു പകരം ഇന്നോവ കാർ എത്തിയത് . അപ്പോഴേക്കും ഇരുപത് മിനുട്ട് പിന്നിട്ടിരുന്നു.

Second Paragraph (saravana bhavan

ദേവസ്വത്തിന് രണ്ടു ആംബുലൻസ് ഉണ്ടെങ്കിലും രാത്രിയിൽ ഒരു ആംബുലൻസ് ഡ്രൈവർ മാത്രമാണ് ഉള്ളത് . ഒരു രോഗിയുമായി അയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഓട്ടം പോയ സമയത്താണ് ക്ഷേത്ര നടയിൽ പെൺ കുട്ടി കഴഞ്ഞു വീഴുന്നത് . ദേവസ്വത്തിൽ നിരവധി സ്ഥിരം ഡ്രൈവർമാർ ഉണ്ടെങ്കിലും ഇവരെല്ലാം ചെയർ മാൻ അഡ്മിനിസ്ട്രേറ്റർ മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവർക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ആണത്രേ , എന്തെങ്കിലും അത്യാഹിതങ്ങൾ ഉണ്ടായാൽ ആംബുലൻസ് ഓടിക്കാൻ ആളില്ലത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ,

ആംബുലൻസുകൾ വഴിപാട് നൽകുന്നവർ അതിനുള്ള ഡ്രൈവര്മാരെയും കൂടി വഴിപാട് നൽകണമെന്ന ചിന്താഗതിയാണ് ഭരണസമിതിയുടേതെന്ന സംശയമാണ് ഉയരുന്നത് . നിലവിൽ താല്കാലികക്കാരായി കയറിയിട്ടുള്ള മിക്കവർക്കും ഡ്രൈവിംഗ് കൂടി അറിയാവുന്നവരാണ് ഇതിൽ ആരെയെങ്കിലും വെച്ച് വാഹനം ഓടിക്കാൻ കഴിയുമെന്നിരിക്കെ അതിനൊന്നും മിനക്കെടാൻ അധികൃതർക്ക് നേരമില്ല , ദർശനത്തിന് എത്തിയ ആരെങ്കിലും കുഴുഞ്ഞു വീണു ജീവൻ നഷ്ടപ്പെട്ടാൽ പോലും തങ്ങൾക്കെന്ത് നഷ്ടം എന്ന മനോഭാവമാണ് പലർക്കും ഉള്ളതത്രെ.